തൃപ്പൂണിത്തുറ: പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വോട്ടുകിട്ടാത്തവരായി സി.പി.എം മാറിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം തൃപ്പൂണിത്തുറയില്‍ ബി.ജെ.പിയുടെ കൗണ്‍സിലര്‍മാരായിരുന്നവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനായി ബി.ജെ.പി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സി.പി.എം ഭരണകാലത്ത് നടന്നിട്ടുള്ള സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു വിവാദങ്ങളുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ജനങ്ങളാഗ്രഹിക്കുന്നത് നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നാണ്. അതുകൊണ്ടാണ് കേരളത്തിലെല്ലായിടത്തും ബി.ജെ.പി പോസ്റ്ററുകളില്‍ നരേന്ദ്രമോദിയുടെ ചിത്രമുള്ളത്. അദ്ദേഹം കൂട്ടിച്ചേർത്തു.

