Monday, June 3, 2024
spot_img

ഡോളർ കടത്തിലും എം ശിവശങ്കറിനെ പ്രതിചേർത്ത് കസ്റ്റംസ്; നടപടി ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോൾ ഡോളർ കടത്തിയിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയെത്തുടർന്ന്

കൊച്ചി: എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും കസ്റ്റംസ് പ്രതി ചേർക്കും. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർക്കുന്നത്. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോൾ ഡോളർ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഡോളർ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്നയുടെ മൊഴി. പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഡോളർ കടത്ത് കേസിൽ ശിവശങ്കരനെ അഞ്ചാം പ്രതിയാക്കാനാണ് സാധ്യത.

നിലവിൽ സ്വർണക്കടത്ത് കേസ്, കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്നിവയിലും ശിവശങ്കർ പ്രതിയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജൻസികളാണ് ശിവശങ്കറിനെതിരായ കേസുകൾ അന്വേഷിക്കുന്നത്.

Related Articles

Latest Articles