പനാജി: കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സുമായി നടന്ന മത്സരത്തിനുശേഷം നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും എ ടി കെ മോഹന്‍ ബഗാന്‍ താരവുമായ (Sandesh Jhingan) സന്ദേശ് ജിങ്കാന്‍. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന്റെ വിവാദ പരാമര്‍ശം. ”ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം” (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു) എന്നാണ് ജിങ്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിങ്കാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഫുട്ബോൾ ആരാധകര്‍ ഒന്നടങ്കം ജിങ്കാനെതിരെ രംഗത്തെത്തിയിരുന്നു. തൻ്റെ വാക്കുകളിലൂടെ സ്ത്രീകളെ ജിങ്കാന്‍ അധിക്ഷേപിച്ചതായും ട്വിറ്ററില്‍ പരാതിയുയര്‍ന്നു. പരാമർശം സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷധങ്ങൾക്ക് ഇടയാക്കിയതോടെയാണ് താരം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ജിങ്കാന്റെ വീഡിയോ മോഹൻ ബഗാൻ അവരുടെ സ്റ്റോറിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
മത്സരം സമനിലയായതിന്റെ നിരാശയിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും അതിൽ ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജിങ്കാൻ പറഞ്ഞു. ‘എന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ഉറച്ച പോയിന്റുകൾ നഷ്ടപ്പെത്തിൽ നിരാശനായിരുന്നു. ആ സമയ൦, അത്തരമൊരു സാഹചര്യത്തിൽ പറഞ്ഞതാണ്. എന്നാൽ ഞാൻ പറഞ്ഞതിൽ നിന്നും ചിലത് അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ്.’ – താരം പറഞ്ഞു.
അതേസമയം, ജിങ്കാൻ മാപ്പ് പറഞ്ഞതിന് ശേഷവും താരത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ല. ജിങ്കാന്റെ മുൻ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് ഒഴിവാക്കി. മത്സര അധിക സമയത്ത് നേടിയ ഗോളിലായിരുന്നു കഴിഞ്ഞ മത്സരത്തില്‍ എ ടി കെ മോഹന്‍ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനില നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് മിന്നുന്ന ഗോളുമായി ജോണി കോകോ മോഹന്‍ ബഗാന് സമനില നേടിയത്.
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…