Friday, December 12, 2025

ഉംറ നിർവഹിച്ച് സാനിയ; താരം ആത്മീയതയിലേക്കടുക്കുന്നുവോ എന്ന ചോദ്യവുമായി ആരാധകർ

ഉംറ നിർവഹിക്കാനായി ഇന്ത്യൻ ടെന്നീസ് റാണി സാനിയ മിർസ സൗദി അറേബ്യയിലെത്തി. ഹൈദരാബാദിൽ നടന്ന ടൂര്ണമെന്റോടെ ടെന്നിസിൽ നിന്നും വിരമിച്ച ശേഷം സാനിയ കുടുംബസമേതമായിട്ടായിരുന്നു സൗദിയിലെത്തിയത്. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ഉംറ നിർവഹിച്ച വിവരം അറിയിച്ചത്.

ഏറെ നന്ദിയുണ്ടെന്ന കുറിപ്പോടെ മദീന പള്ളിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാനിയ പോസ്റ്റ് ചെയ്തു. ദൈവത്തിനു നന്ദി എന്ന അടിക്കുറിപ്പിനോടൊപ്പം മകൻ ഇഷാനൊപ്പമുള്ള സെൽഫിയും താരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ചിത്രങ്ങൾ പങ്കുവച്ചതോടെ വിരമിക്കലിനുശേഷം സാനിയ മിർസ ആത്മീയ പാതയിലേക്ക് തിരിഞ്ഞോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തു വന്നിരിക്കുകയാണ്. ഭർത്താവ് ഷുഹൈബ് മാലിക് എവിടെയെന്നാണ് മറ്റു ചിലരുടെ സംശയം. എന്നാൽ ചോദ്യങ്ങളോടൊന്നും സാനിയ നിലവിൽ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles