Saturday, December 13, 2025

പെൺകരുത്ത്; യുദ്ധത്തിനിടെ യുക്രൈനില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച്‌ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മാരിൻ

കിയവ്: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈന്‍ സന്ദര്‍ശിച്ച്‌ ഫിൻലൻഡ്‌ പ്രധാനമന്ത്രി സന്ന മാരിന്‍. സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ യുക്രൈന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.

കിയവിലെ ബുചയില്‍ കനത്ത മഴയ്ക്കിടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ടായിരുന്നു മാരിന്റെ സന്ദര്‍ശനം. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായും അവര്‍ കൂടിക്കാഴ്ച നടത്തി.

തലസ്ഥാനമായ കിയവില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ബുച. റഷ്യന്‍ സേന സിവിലിയന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് ഇവിടെയാണ് എന്ന് നേരത്തെ യുക്രൈന്‍ ആരോപിച്ചിരുന്നു. ബുചയുടെ അടുത്ത നഗരമായ ഇര്‍പിനിലും മാരിന്‍ സന്ദര്‍ശനം നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Related Articles

Latest Articles