Thursday, April 25, 2024
spot_img

പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ യാത്ര; മടങ്ങുന്നതിനിടെ അപകടം വില്ലനായി, യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ പോയി മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ പത്തൊൻപത്കാരൻ ഷാജഹാൻ മരിച്ചത്.

പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ് മരിച്ച ഷാജഹാൻ. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടൻ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആശുപത്രിയിൽ വച്ചായിരുന്നു യുവാവിന്റെ അന്ത്യം.

ബുധനാഴ്ച രാത്രി 9.45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കും അപകടത്തിൽപ്പെട്ടെങ്കിലും യാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Latest Articles