Wednesday, October 7, 2026

മലയാളികളുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

മലയാളികളുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ് | SANTHOSH PANDIT

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധിയ്ക്കു പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണവുമായി രംഗത്തെത്തിയത്. റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ എന്നിവരും മലയാള സിനിമ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസിയും പ്രതികരണം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ, കോടതി വിധിയില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കോടതിക്കെതിരെ പലരും പങ്കുവയ്ക്കുന്ന പ്രതിഷേധ പോസ്റ്റുകളെ വിമര്‍ശിച്ചാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

ആരും കോടതിയെ മോശമാക്കി പറയരുത്. അഭയാക്കേസ് വിധിവന്നപ്പോള്‍ ഇതേ കോടതിയെ അത്യന്തം പുകഴ്ത്തിയവര്‍ ആണ് നമ്മള്‍. അത് മറക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.പീഡന കേസില്‍ ആരോപണ വിധേയനായ പുരോഹിതനെ കോടതി വെറുതെ വിട്ടല്ലോ.. എന്നാല്‍ അത് കേട്ട് വിഷമിച്ച ചിലര്‍ ഈ വിധി കാരണം കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു പോസ്റ്റ് ഇടുന്നത് ശ്രദ്ധയില്‍പെട്ടു. സാക്ഷികള്‍ ആരും കൂറ് മാറിയിട്ടില്ല, എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ്.

Related Articles

Latest Articles