Saturday, December 13, 2025

സന്തോഷ് ട്രോഫി; കേരളത്തിന് അപ്രതീക്ഷിത തോൽവി, നിർണായക ഗോൾ നേടി അഭിഷേക് പവാർ

സന്തോഷ് ട്രോഫിയിൽ കേരളത്തിന് അപ്രതീക്ഷിതമായ തോൽവി. നിലവിലെ ചാമ്പ്യന്മാരായ കേരളം കർണാടകയുമായി ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. അഭിഷേക് പവാറാണ് കർണാടകയ്ക്കായി നിർണായക ഗോൾ നേടിയത്. ആദ്യം മുതൽ കളി നിയന്ത്രിച്ചത് കേരളം ആയിരുന്നെങ്കിലും ഫൈനൽ തേർഡിൽ വരുത്തിയ പിഴവുകൾ കേരളത്തിന് തിരിച്ചടിയായി.

നിലവിൽ കേരളത്തിന് 3 പോയിൻ്റും കർണാടകയ്ക്ക് 4 പോയിൻ്റും ആണ് ഉള്ളത്. മഹാരാഷ്ട്രയുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

Related Articles

Latest Articles