Friday, May 10, 2024
spot_img

കടയുടെ ചില്ല് വാതിലിൽ തലയിടിച്ച് അപകടം ; നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ മരിച്ചു

തൃശൂ‍ർ : ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധൻ മരിച്ചു. തൃശൂർ ചാവക്കാട് മണത്തലയിലാണ് അപകടം സംഭവിച്ചത്. മണത്തല സ്വദേശി ടി വി ഉസ്മാൻ ആണ് അപകടത്തിൽ മരിച്ചത്. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാൻ.

സാധനം വാങ്ങാൻ ഡ്രൈ ഫ്രൂട്ട്സ് കടയിൽ എത്തിയതായിരുന്നു അദ്ദേഹം. ഇദ്ദേഹം കടയുടെ ചില്ല് വാതിൽ കണ്ടില്ലായിരുന്നു. ഉള്ളിലേക്ക് കടക്കവെയാണ് തല ചില്ല് വാതിൽ ഇടിച്ച് വീണത്. വീഴ്ചയിൽ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related Articles

Latest Articles