India

സർദാർ ഉദ്ദം ടീസർ: സ്വാതന്ത്ര്യസമരസേനാനിയുടെ ‘നിരവധി മുഖങ്ങൾ’ വെളിപ്പെടുത്തി വിക്കി കൗശൽ; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി വീഡിയോ

ബോളിവുഡ് ചിത്രം സർദാർ ഉദ്ദമിൻറെ ആദ്യ ടീസർ പുറത്തിറങ്ങി. ഇക്കഴിഞ്ഞ ദിവസം സർദാർ ഉദ്ദമിലെ നായകനും, ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം വിക്കി കൗശലാണ് ടീസർ പുറത്തുവിട്ടത്. അതേസമയം ഈ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. വിപ്ലവ സ്വാതന്ത്ര്യസമര സേനാനി സർദാർ ഉദ്ദം സിംഗിനെ കേന്ദ്രീകരിച്ചുള്ള ഒരു കൗതുകകരമായ വീഡിയോയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ആ വീഡിയോ ക്ലിപ്പിൽ, കൗശലിന്റെ കഥാപാത്രം ഒരു ഡോക്യുമെന്റ് ഒരുമിച്ച് ചേർക്കുന്നത് നമുക്ക് കാണാം. പിന്നീട് വ്യത്യസ്ത പേരുകൾ പ്രദർശിപ്പിക്കുന്ന പാസ്‌പോർട്ടുകളുടെ ശേഖരത്തിലേക്കാണ് നമ്മുടെ ശ്രദ്ധയെ മാറ്റുന്നത്. അതിൽ നിരവധി ധീരന്മാരുടെ പേരുകൾക്കൊപ്പം സർദാർ ഉദ്ദം സിംഗിന്റെയും പാസ്സ്‌പോർട്ട് കാണിക്കുന്നുണ്ട്. ആ ചെറിയ വീഡിയോ വളരെ വലിയ ഒരു ത്രില്ലർ-ഡ്രാമയാണ് ചിത്രമെന്നാണ് സൂചിപ്പിക്കുന്നത്.

ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഈ വർഷം ഒക്ടോബർ 16ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഈ വർഷം ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഷൂജിത് സിർകാർ സംവിധാനം ചെയ്ത് റോണി ലാഹിരിയും ഷീൽ കുമാറും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ അമോൽ പരാശറും അഭിനയിക്കുന്നുണ്ട്. 1940 -ൽ പഞ്ചാബിലെ മുൻ ലെഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒ ഡയറെ വധിച്ചതിന് പ്രശസ്തനായ സർദാർ ഉദ്ദം സിംഗിന്റെ ജീവിതത്തിന്റെ ചലച്ചിത്ര ആവിഷ്കാരം ആണ് സർദാർ ഉദ്ദം.1919 ഏപ്രിൽ 13 ന് അമൃത്സറിൽ നടന്ന ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്യാനായിരുന്നു ഈ കൊലപാതകം നടന്നത്. ചരിത്രത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തിന് വഴിതെളിച്ച ഒരു സംഭവം കൂടിയാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നത്. ബ്രിട്ടീഷുകാരുടെ ക്രൂരണങ്ങൾക്കെതിരെ കൂടുതൽ ശക്തമായി തിരിച്ചടിക്കാൻ ഇതിലൂടെ സാധിച്ചു.

instagram likes kaufen
B4 Admin

Share
Published by
B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

2 hours ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

2 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

2 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

4 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

5 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

16 hours ago