Kanhaiya Kumar
ദില്ലി: കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി സിപിഐ ആസ്ഥാനത്തെ എസി അഴിച്ചെടുത്ത് കനയ്യ കുമാര്‍ (Kanhaiya Kumar). സിപിഐ ബിഹാർ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. കനയ്യ കുമാർ സ്വന്തം പണം മുടക്കി സ്ഥാപിച്ച എസിയാണ് അതെന്നും കൊണ്ടുപോയതിൽ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യ കുമാർ കോൺഗ്രസിലേക്ക് മാറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാം നരേഷ് പാണ്ഡെയുടെ വെളിപ്പെടുത്തൽ. ഇതോടെ കനയ്യ പാർട്ടി വിടുകയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്.
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
തനിക്കൊപ്പം കനയ്യ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം കനയ്യകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഐ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ അവസാന നിമിഷവും സജീവമാണ്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയിൽ കനയ്യ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് (Congress Leaders) നേതാക്കളുടെ വിലയിരുത്തൽ.
നേരത്തെ തന്നെ കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചർച്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും ഔദ്യോഗികമായി സിപിഐയെ അറിയിച്ചിരുന്നില്ല. അതേസമയം, കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡി രാജയും സിപിഐ (CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്.
എന്നാൽ ഇരുവരും കോൺഗ്രസിലെത്തിയാൽ ജിഗ്നേഷ് മേവാനിയെ ഗുജറാത്തിന്റെ വർക്കിങ് പ്രസിഡന്റ് ആക്കിയേക്കും എന്നാണ് സൂചന. അതേസമയം കനയ്യ കുമാറിനെ ബീഹാറിന്റെ വർക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. 2019 തെരഞ്ഞെടുപ്പിൽ സിപിഐയിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. കനയ്യകുമാർ കോൺഗ്രസിൽ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
instagram auto likes kaufenഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…