tovino-thomas-starrer-film-minnal-murali-making-video-out
മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയിത ‘മിന്നല്‍ മുരളി’. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തിയത്. ഇപ്പോൾ മിന്നൽ മുരളി മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം സിനിമാപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.
മാത്രമല്ല 2021 ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിയ വര്‍ഷമാണ്. തെന്നിന്ത്യന്‍ സിനിമാലോകത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാനും ഇതു കാരണമായി. ഇപ്പോള്‍ പുതിയ ഉയരം കീഴടക്കിയിരിക്കുകയാണ് മിന്നല്‍ മുരളി.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മലയാളത്തിന് അഭിമാനമായിരിക്കുകയാണ്. ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കിയാണ് മിന്നല്‍ മുരളിയുടെ മുന്നേറ്റം.
അതേസമയം പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പട്ട പരമ്പരൈയും പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം രണ്ടാം സ്ഥാനമാണ് നേടിയത്. 2021ലെ ഏറ്റവും റേറ്റിങ് നേടി ആക്ഷന്‍ അഡ്വഞ്ചര്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ ടോപ് ടെന്‍ ലിസ്റ്റിലാണ് രണ്ട് ചിത്രങ്ങളും ഉള്‍പ്പെട്ടത്.
ലോക സിനിമയില്‍ നിന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനമാണ് സര്‍പ്പട്ട പരമ്പരൈ നേടിയത്. ഒന്‍പതാം സ്ഥാനത്താണ് മിന്നല്‍ മുരളി. ഒക് ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂവീസ് സെന്‍ട്രിക് സോഷ്യല്‍ പ്ലാറ്റ്‌ഫോം ആയ ലെറ്റര്‍ ബോക്‌സ്ഡ് ആണ് പട്ടിക തയാറാക്കിയത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…