Satachandika Mahayagna; Today's proceedings of the Yajna under the auspices of Sri Gnanambika Research Foundation for Vedic Living are available live on Tatwamayi Network
തിരുവനന്തപുരം: ശ്രീ ജ്ഞാനാംബികാ റിസേർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ലോകക്ഷേമത്തിനായി നടത്തുന്ന ശത ചണ്ഡികാ മഹായജ്ഞം ഇന്നും തുടരുകയാണ്. തിരുവനന്തപുരം ഭജനപ്പുര കൊട്ടാരത്തിൽ വച്ചാണ് യജ്ഞം നടക്കുന്നത്. ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിതശർക്കരപായസ്സം, നെയ്യ്, പൊരി എള്ള് തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലിദർപ്പണം ചെയ്യുന്നതാണ് ശതചണ്ഡികാ മഹായജ്ഞം.
ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ ഷോഡശോപചാര പൂജ, നവാക്ഷരീ മൂലമന്ത്ര ജപഹോമം, സപ്തമാതൃ പൂജ, നവകന്യകാ പൂജ ഇവയെല്ലാം ഈ ഹോമത്തിന്റെ ഭാഗമാകുന്നു. ഇന്ന് രാവിലെ 06:45 ന് ദേവീകാനന്ദാശ്രമസ്വാമി പാദപൂജയോടെ ആരംഭിച്ചു. 07.00 മണിക്ക് ശ്രീചക്രപൂജ നടന്നു. 10.00 മണിക്ക് പൂജാസമാപ്തി, 10.30-ന് സൗന്ദര്യലഹരീപാരായണം, തുടർന്ന് വൈകിട്ട് 4.00 മണിക്ക് ലക്ഷാർച്ചന, 7.30 ന് ശതചണ്ഡിമഹായജ്ഞ പ്രസാദവിതരണവും ഉണ്ടായിരിക്കും.
ശതചണ്ഡികായജ്ഞത്തിനു മുന്നോടിയായുള്ള ദേവി മാഹാത്മ്യ പാരായണം ഒക്ടോബർ രണ്ടിന് ആരംഭിച്ചിരുന്നു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ CA ശിവരാമൻ PK യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പത്മശ്രീ ഡോ. നല്ലി കുപ്പുസ്വാമി ചെട്ടി, കുമ്മനം രാജശേഖരൻ, രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാൻ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രമുഖ് ഷാജു വേണുഗോപാൽ, CA രഞ്ജിത്ത് കാർത്തികേയൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നത് വളരെയധികം ദുഷ്‌കരമായ ആധുനിക കാലഘട്ടത്തിൽ നടത്തപ്പെടുന്ന ഈ യജ്‌ഞത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തികൊണ്ടിരിക്കുകയാണ്. തത്സമയ കാഴ്ച്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കാം.
http://bit.ly/3Gnvbys
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…