തിരുവനന്തപുരം കോർപ്പറേഷന്റെ അടുത്ത അഞ്ചുവർഷത്തെ വികസന നായരേഖ മേയർ വി വി രാജേഷ് പ്രഖ്യാപിച്ചു. വർഷങ്ങളായി നഗരവാസികളെ വലയ്ക്കുന്ന തമ്പാനൂരിലെ മഴക്കാല വെള്ളക്കെട്ട് ആമയിഴഞ്ചാൻ തോട്ടിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതിന്റെ ഫലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചില പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ തോട്ടിലെ ഒഴുക്ക് ഡൈവർ ചെയ്തതുകൊണ്ടാണ് പ്രശ്നം രൂക്ഷമായതെന്നും, ഇത് പരിഹരിക്കാൻ കർശന നടപടികൾ വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. #vvrajesh #thiruvananthapuram #developmentplan #corporationnews #thampanoor #floodingissue #urbandevelopment #keralanews #tatwamayinews

