Friday, December 12, 2025

സംസ്ഥാനത്തെ ഐടിഐകളില്‍ ശനിയാഴ്ച അവധി ദിവസം ! രണ്ട് ദിവസം ആർത്തവ അവധിയും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ ശനിയാഴ്ച പ്രവർത്തി ദിനമായിരിക്കില്ല. ചാല ഗവണ്‍മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കവേ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇത് കൂടാതെ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധിയും നൽകും. ശനിയാഴ്ച അവധി ദിവസമാകുന്നത് മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയുമായിരിക്കും.

ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

Related Articles

Latest Articles