Tuesday, December 23, 2025

ഇസ്‌ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നഇസ്ലാമിക മതപരിവർത്തന കേന്ദ്രമായിരുന്ന സത്യസരണി കണ്ടുകെട്ടി

നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ ഭീകരവിരുദ്ധ നടപടിയുമായി ഇഡി കേരളത്തിലെ വിവിധ ജില്ലകളിൽ ഇ ഡി നടത്തിയ റെയിഡിൽ 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട് .വിവിധ ട്രസ്റ്റുകളുടെയും കമ്പനികളുടെയും വ്യക്തികളുടെയും പേരിലുള്ള 56 കോടി രൂപ വിലമതിക്കുന്ന 35 സ്ഥാവര സ്വത്തുക്കൾ ആണ് ഇഡി പിടിച്ചെടുത്തിരിക്കുന്നത്.

അതേസമയം ഇതിൽ ബാങ്ക്, ഹവാല, സംഭാവന വഴി ഫണ്ട് സമാഹരണം നടത്തുകയും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പി.എഫ്.ഐ ഉപയോഗിച്ചെന്നും ഇ.ഡി പറയുന്നു.ഇത്തരത്തിൽ ശേഖരിച്ച തുക കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, ജമ്മു കാശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. സിംഗപ്പൂരിലും മറ്റും പോപ്പുലർ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങളുണ്ടെന്നും മഞ്ചേരിയിലുള്ള പി.എഫ്.ഐയുടെ സത്യസരണി കേന്ദ്രം ഇസ്ലാമിക മതപരിവർത്തനത്തിനുള്ള ഇടമാണെന്നും ഇ.ഡി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്

Related Articles

Latest Articles