Saturday, June 1, 2024
spot_img

പാകിസ്താനി ഡോക്ടര്‍മാരെ വേണ്ടേ വേണ്ട; കര്‍ശന നിലപാടുമായിസൗദിയും അറബ് രാജ്യങ്ങളും

ദമാം: പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍മാരെ പുറത്താക്കി സൗദി അറേബ്യയും അറബ് രാജ്യങ്ങളും. നിലവാരമുള്ള പരിശീലനം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തിലാണ് സൗദിയും ഖത്തറും യു.എഇ.യും ബഹ്‌റിനും പാക് ഡോക്ടര്‍മാരുടെ സേവനം അവസാനിപ്പിച്ചത്. ഇതോടെ നൂറുകണക്കിന് പാക് ഡോക്ടര്‍മാര്‍ക്ക് ജോലി നഷ്ടമായെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്താനില്‍ നിന്നു എംഎസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി), എംഡി (ഡോക്ടര്‍ ഓഫ് മെഡിസിന്‍) എന്നീ ബിരുദങ്ങള്‍ നേടിയശേഷം ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു വേണ്ടത്ര നിലവാരമില്ലെന്നാണു അറബ് രാജ്യങ്ങളുടെ കണ്ടെത്തല്‍. നിര്‍ബന്ധമായും നേടേണ്ട നിലവാരമുള്ള പരിശീലനം ഈ ഡോക്ടര്‍മാര്‍ നേടിയിട്ടില്ല. സൗദിയിലുള്ള പാക് ഡോക്ടര്‍മാര്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സൗദി ഹെല്‍ത്ത് കമ്മിഷനിലേക്ക് ലഭിക്കുന്ന അപേക്ഷകള്‍ എല്ലാം ഇപ്പോള്‍ നിരസിക്കുകയാണ്. പാക് സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ഡോക്ടര്‍മാരിപ്പോള്‍.

Related Articles

Latest Articles