Monday, December 22, 2025

സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന് പരാതി; വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്ത് പോലീസ്; വിദേശത്ത് പോയ ഷക്കിർ സുബാൻ തിരിച്ചെത്തിയ ഉടൻ നടപടിയെടുക്കുമെന്ന് പോലീസ്

കൊച്ചി: സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് ഷക്കിർ സുബാനെതിരെ കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. മല്ലു ട്രാവലർ യുവതിയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

354-ാം വകുപ്പ് പ്രകാരമാണ് പോലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തു പോയ മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷമാകും പോലീസ് തുടർനടപടികൾ സ്വീകരിക്കുക.

Related Articles

Latest Articles