മണ്ണിനെ രക്ഷിക്കാൻ മണ്ണിന്റെ ജൈവാംശം സംരക്ഷിക്കാൻ സദ്ഗുരു നടത്തുന്ന 30000 കിലോമീറ്റർ ഏകാന്ത മോട്ടോർ സൈക്കിൾ യാത്ര ആഗോളശ്രദ്ധ പിടിച്ചുപറ്റുന്നു. ആഗോളതലത്തിൽ, കാർഷിക ഭൂമിയിലെ അമിതമായ കൃഷി കാരണം ഫലഭൂയിഷ്ഠമായ മണ്ണ് അതിവേഗം മണലായി മാറിക്കൊണ്ടിരിക്കുന്നു, ഇത് ഈ ഭൂമിക്കും മനുഷ്യരാശിക്കും വലിയ തോതിൽ ഉയർന്നുവരുന്ന ഒരു യഥാർത്ഥ ഭീഷണിയാണ്. മണ്ണിനെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മണ്ണിന് അനുകൂലമാവുന്ന മാർഗ്ഗനിർദ്ദേശങ്ങളുള്ള പ്രമാണങ്ങൾ 192 രാജ്യങ്ങൾക്കായി തയ്യാറാക്കിയിട്ടുമുണ്ട്. രാജ്യത്തിന്റെയും അക്ഷാംശം, കാലാവസ്ഥ, മണ്ണിന്റെ തരം, കാർഷിക പാരമ്പര്യം, സാമ്പത്തിക മാനദണ്ഡങ്ങൾ എന്നിവ കണക്കിലെടുത്ത് പ്രത്യേകം തയ്യാറാക്കിയവയാണ് ഈ പ്രമാണങ്ങൾ. മാർച്ച് 21-ന് ലണ്ടനിൽ നിന്ന് തന്റെ 100-ദിന, 30,000-കിലോമീറ്റർ ഏകാന്ത മോട്ടോർസൈക്കിൾ യാത്ര ആരംഭിച്ച സദ്ഗുരു, നെതർലാൻഡ്സ്, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, സ്ലൊവേനിയ, സ്ലൊവാക്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ, റൊമാനിയ, ഹംഗറി, എന്നിങ്ങനെ യൂറോപ്പിന്റെ ഏറിയ ഭാഗം സഞ്ചരിച്ചു കഴിഞ്ഞു. ലോകത്തിലെ കാർഷിക ഭൂമികൾ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നയ രൂപീകരണത്തിനായി സർക്കാരുകളെ നിർബന്ധിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
കൃഷിഭൂമികളിൽ കുറഞ്ഞത് 3 6% ജൈവ ഉള്ളടക്കം ഉണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ മുന്നേറ്റത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇത്രയും ജൈവ ഉള്ളടക്കം ഇല്ലെങ്കിൽ, എല്ലാ കാർഷിക മണ്ണും അതിവേഗം നശിക്കുകയും ഭക്ഷ്യവിളകൾ വളരാൻ കഴിയാത്ത മണലായി മാറുകയും. ആഗോള ഭക്ഷ്യ-ജല സുരക്ഷയെ ഇത് ദോഷകരമായി ബാധിക്കും. മണ്ണിനെ രക്ഷിക്കു മുന്നേറ്റത്തിന് ജനങ്ങളുടെ ഇടയിൽ “അതിശയകരമായ പ്രതികരണം ലഭിച്ചിട്ടുണ്ടെന്ന് സദ്ഗുരു പറയുന്നു. എന്നാൽ ഉക്രെയ്നിലെ യുദ്ധത്തെത്തുടർന്ന് ആദ്യം ആസൂത്രണം ചെയ്തതുപോലെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
യൂറോപ്പിലെ രാഷ്ട്രത്തലവന്മാർക്കും സർക്കാർ പ്രതിനിധികൾക്കും പുറമേ നിരവധി സംഗീതജ്ഞരും കലാകാരന്മാരും ഈ മുന്നേറ്റത്തിന് പിന്തുണ നൽകിയിട്ടുണ്ട്. എ.ബി ഡി വില്ലിയേഴ്സ്, മാത്യു ഹെയ്ലൻ, ഹർഭജൻ സിംഗ്, പി.വി.സിന്ധു എന്നിവരുൾപ്പെടെ നിരവധി കായിക താരങ്ങളും, ഇന്ത്യയിലെയും, ഹോളിവുഡിലെയും നിരവധി സിനിമാ താരങ്ങളും, മുൻകാല ക്രിക്കറ്റ് താരങ്ങളായ വിവ് റിച്ചാർഡ്സും ഇയാൻ ബോത്തമും ഈ മുന്നേറ്റത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

