Monday, December 15, 2025

പൊണ്ണത്തടിയോട് ഗുഡ് ബൈ പറയാം ; ഈ യോഗാസനത്തിന് മുന്നില്‍ മുട്ടുമടക്കും അമിതവണ്ണം

അമിതവണ്ണം എന്നത് പലരേയും ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കുമ്പോള്‍ അത് മാനസികാരോഗ്യത്തെക്കൂടി എപ്രകാരം വെല്ലുവിളിയില്‍ എത്തിക്കുന്നു എന്ന കാര്യവും അറിയണം. എന്നാല്‍ മനസ്സിനും ശരീരത്തിനും ആരോഗ്യം നല്‍കുന്ന ചില ശീലങ്ങളിലൂടെ നമുക്ക് അമിതവണ്ണത്തേയും പൊണ്ണത്തടിയേയും ഇല്ലാതാക്കാവുന്നതാണ്. യോഗ അതിന് നിങ്ങളെ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.

യോഗ ചെയ്യുന്നതിലൂടെ ഏത് പൊണ്ണത്തടിയേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. യോഗ പുരാതന കാലം മുതല്‍ തന്നെ നമ്മള്‍ ചെയ്ത് വരുന്ന ഒരു വ്യായാമമുറയാണ്. ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പൊണ്ണത്തടി കുറക്കുന്നതിന് വേണ്ടി നമുക്ക് ദിനവും ശീലമാക്കാവുന്ന ചില യോഗാഭ്യാസങ്ങളെക്കുറിച്ച് നോക്കാവുന്നതാണ്. ഇത് സ്ഥിരമായി ശീലിക്കുന്നത് പൊണ്ണത്തടിയേയും അതുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നു. ഏതൊക്കെ യോഗാസനങ്ങളാണ് ഇത്തരത്തില്‍ നമ്മളെ സഹായിക്കുന്നത് എന്ന് നോക്കാം.

വീരഭദ്രാസനം

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വീരഭദ്രാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. ഇത് നിങ്ങളുടെ തുടകള്‍, തോളുകള്‍, കൈകള്‍ എന്നിവക്ക് ആരോഗ്യം നല്‍കുകയും ആകൃതി നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശ്രദ്ധ ഏകീകരിക്കുന്നതിനും ഫോക്കസ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കാലുകളുടെ പിന്‍ഭാഗവും ഇതിലൂടെ ആരോഗ്യമുള്ളതായി മാറുന്നു. വയറിലെ പേശികള്‍ ഒതുക്കുന്നതിനും അമിതവണ്ണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ശരീരഭാഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് വീരഭദ്രാസനം.

ചതുരംഗ ദണ്ഡാസനം

പ്ലാങ്ക് ചെയ്യുന്നവര്‍ക്ക് ഈ ആസനത്തില്‍ അധികം ബുദ്ധിമുട്ടുണ്ടാവുകയില്ല. പ്ലാങ്ക് ചെയ്യുന്ന അതേ ഫോര്‍മാറ്റില്‍ തന്നെയാണ് ഈ ആസനവും ചെയ്യേണ്ടി വരുന്നത്. ഇത് നിങ്ങളുടെ അരക്കെട്ടിന് ബലം നല്‍കുന്നതോടൊപ്പം തന്നെ കാലുകള്‍ കൈമുട്ടുകള്‍ തോളുകള്‍, കൈ, തുടങ്ങിയ അവയവങ്ങള്‍ക്കെല്ലാം തന്നെ ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ തൂങ്ങിയ വയറിനേയും കൂടിയ തടിയേയും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് ചതുരംഗ ദണ്ഡാസനം. ഈ പൊസിഷനില്‍ ദിനവും കുറച്ച് സെക്കന്റുകള്‍ എങ്കിലും നില്‍ക്കുന്നത് നല്ലതാണ്. കാലുകളുടെ പേശികള്‍ക്ക് കരുത്ത് പകരുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഈ യോഗാസനം.

സൂര്യ നമസ്‌കാരം

സൂര്യനമസ്‌കാരം യോഗയില്‍ ഒഴിവാക്കാനാവാത്തതാണ്. ഇത് നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും സൂര്യനമസ്‌കാരം പരിശീലിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് പേശികളുടെ ആരോഗ്യത്തിന് സഹായിക്കുകയും അരക്കെട്ടിന് ബലവും ഉറപ്പും നല്‍കുകയും ചെയ്യുന്നു. ഇത് മാത്രമല്ല ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രീതിയില്‍ നടക്കുന്നതിനും സൂര്യനമസ്‌കാരം സഹായിക്കുന്നു. ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതോടൊപ്പം നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. ഇത് പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് എന്തുകൊണ്ടും ഉത്തമമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ത്രികോണാസനം

മൂന്ന് കോണുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ത്രികോണാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ അമിതവണ്ണം, കുടവയര്‍, പൊണ്ണത്തടി എന്നീ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ത്രികോണാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വയറിലും അരക്കെട്ടിലും അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഇല്ലാാതാക്കുന്നതിന് സഹായിക്കുന്നു. വയറിലെ അമിത കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ത്രികോണാസനം. ഒപ്പം തുടയിലും ഹാംസ്ട്രിംഗിലുമുള്ള പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് മറ്റ് പല ഗുണങ്ങള്‍ നല്‍കുന്നു.

അധോ മുഖ ശ്വാനാസനം

അധോമുഖ ശ്വാനാസനം ചെയ്യുന്നത് നിങ്ങള്‍ക്ക് പല ഗുണങ്ങളും നല്‍കുന്നു. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് അധോമുഖശ്വാനാസനം ചെയ്യാവുന്നതാണ്. സൂര്യനമസ്‌കാരം ചെയ്യുന്ന അതേ ഗുണങ്ങള്‍ തന്നെയാണ് അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ ലഭിക്കുന്നത്. ഇത് നിങ്ങളുടെ പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും തോളുകള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല അമിതവണ്ണത്തേയും പൊണ്ണത്തടിയേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അധോമുഖശ്വാനാസനം ദിനവും ചെയ്യാവുന്നതാണ്.

സര്‍വാംഗാസനം

ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ് സര്‍വ്വാംഗാസനം. അതുകൊണ്ട് തന്നെ ദിനവും സര്‍വ്വാംഗാസനം ചെയ്യുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു. തോളിലേയും വയറിലേയും പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നതിന് സര്‍വ്വാംഗാസനം തയ്യാറാവുന്നു. ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് സര്‍വ്വാംഗാസനം. ഇത് ശരീരത്തിലേയും വയറിലെ മറ്റ് പേശികളേയും ശക്തപ്പെടുത്തുന്നു. ശ്വസനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു, നല്ല ഉറക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു സര്‍വ്വാംഗാസനം.

Related Articles

Latest Articles