Friday, May 3, 2024
spot_img

കോവിഡ് ദുരിതാശ്വാസത്തിന് കരുത്ത് പകരാന്‍ എസ്.ബി.ഐ ; പി.എം കെയേഴ്‌സിലേക്ക് 62 കോടിയിലധികം സംഭാവന

ദില്ലി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പി.എം കെയ്‌ഴ്‌സ് ഫണ്ടിലേക്ക് 62 കോടിയിലധികം രൂപ സംഭാവന നല്‍കി. ബാങ്കിന്റെ
അറുപത്തിയാറാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് സഹായധനം നല്‍കിയത്. ബാങ്കിന്റെ രണ്ടര ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ 62.62 കോടി രൂപയാണ് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷവും എസ്.ബി.ഐ ജീവനക്കാര്‍ പി.എം കെയ്‌ഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. കോവിഡ് രൂക്ഷമായ കാലത്തും എസ്.ബി.ഐയുടെ ജീവനക്കാര്‍ ഉപഭേക്താക്കള്‍ക്കായി മികച്ച സേവനപ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്നതില്‍ അഭിമാനമുണ്ടെന്ന് ബാങ്കിന്റെ മാനേജിംഗ്
ഡയറക്ടര്‍ ദിനേശ ്ഖാര മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള സമയത്താണ് ജീവനക്കാര്‍ ഇത്തരമൊരു സംഭാവന നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയെ നേരിടുന്നതിന് ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എസ്.ബി.ഐ പൂര്‍ണ പിന്തുണ നല്‍കുമെന്നും ദിനേശ് ഖാര വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles