Monday, May 20, 2024
spot_img

കാലിത്തീറ്റ കേസ്; ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ദില്ലി: കാലിത്തീറ്റ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലാലു ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യം നല്‍കുന്നതിനെ സിബി.ഐ എതിര്‍ത്തു.

14 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഇരുപത് മാസത്തെ ശിക്ഷയേ അനുഭവിച്ചിട്ടുള്ളൂവെന്നും ഇത് ശിക്ഷ കാലവാധിയുടെ പതിനഞ്ച് ശതമാനത്തില്‍ താഴെയാണെന്നും സിബിഐ സത്യവാങ്ങ് മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ലാലു ഇടപെടുമെന്നും വാദിച്ചു. എട്ടു മാസമായി റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ലാലു പ്രസാദ് യാദവ്.

Related Articles

Latest Articles