Monday, November 23, 2026

ശ്രീധന്യയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം;എസ്‌സി-എസ്ടി കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനത്ത് നിന്നും മികച്ച വിജയം നേടി അഭിമാനമായ ശ്രീധന്യക്കെതിരായ അധിക്ഷേപത്തില്‍ നടപടി. ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ‌ എസ്‌സി-എസ്ടി കമ്മീഷൻ കേസെടുത്തു. മൃദുലദേവി.എസ്, വിബിൻ എന്നിവർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവികൾ, സൈബർ ക്രൈം വിംഗ് എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയാണ് ശ്രീധന്യ സുരേഷ് സംസ്ഥാനത്തിന്‍റെ അഭിമാനമായത്.

എസ്‌സി-എസ്ടി വിഭാഗത്തില്‍ സിവില്‍ സര്‍വ്വീസിലെത്തുന്ന കേരളത്തിലെ ആദ്യ വ്യക്തിയാണ് ശ്രീധന്യ.എന്നാല്‍ നേട്ടത്തിന് പിന്നാലെയാണ് ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ചത്. ഇതിനെതിരെയാണ് എസ്‌സി-എസ്ടി കമ്മീഷൻ നടപടി ആരംഭിച്ചിരിക്കുന്നത്.

Related Articles

Latest Articles