ദില്ലി: പട്ടിക വിഭാഗത്തിനുള്ള സംവരണം പത്ത് വര്‍ഷത്തേയ്ക്ക് കൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും പട്ടിക വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ജനുവരി 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.
ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. ഈ സമ്മേളനകാലത്ത് തന്നെ സംവരണകാലാവധി നീട്ടുന്നതിനുള്ള ബില്‍ കേന്ദ്രം അവതരിപ്പിച്ചേക്കും.
അതേസമയം, ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. ഇവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സംവരണം എടുത്തുകളയുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല.

