tamilnadu-teacher
കന്യാകുമാരി: മതം മാറാൻ വേണ്ടി ആറാം ക്ലാസുകാരിയെ നിർബന്ധിച്ച അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കണ്ണാട്ടുവിള ഗവണ്മെന്റ് ഹൈസ്‌കൂളിലെ തയ്യല്‍ അധ്യാപിക പിയാട്രിസ് തങ്കത്തിനെതിരെയാണ് നടപടി. ഹിന്ദു വിദ്യാര്‍ത്ഥിനികളോട് അധ്യാപിക മതംമാറാന്‍ ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയ വീഡിയോ വൈറലായിരുന്നു. ഇതിനെ തുടറ്‍റ്ന്നാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ബൈബിള്‍ സത്യമാണ് പറയുന്നതെന്നും ഗീത പഠിക്കേണ്ടതില്ലെന്നും ഹിന്ദു വിദ്യാര്‍ത്ഥിനികളോട് പിയാട്രിസ് തങ്കം പറഞ്ഞു. ഹിന്ദുക്കള്‍ സാത്താന്‍മാരാണെന്ന തരത്തില്‍ ക്ലാസില്‍ കഥകള്‍ പറഞ്ഞു. തയ്ക്കാന്‍ പഠിപ്പിക്കണമെന്ന് ക്ലാസില്‍ കുട്ടികള്‍ ആവശ്യപ്പെട്ടാലും പഠിപ്പിക്കുന്നത് കുരുശിന്റെ രൂപം തയ്ക്കാനാണെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കുട്ടികള്‍ വീട്ടിലെത്തി പരാതിപ്പെട്ടതോടെ രക്ഷിതാക്കള്‍ അധികൃതരെ സമീപിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ അരവിന്ദ് ആരോപണ വിധേയയായ അധ്യാപികക്ക് എതിരെ അന്വേഷണം നടത്താന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറോട് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാഭ്യാസ വകുപ്പ് തക്കല റീജിയണല്‍ ഓഫീസര്‍ സ്‌കൂള്‍ അധികൃതരോടും ആരോപണ വിധേയയായ പിയാട്രിസ് തങ്കത്തോടും വിശദീകരണം തേടി. തുടര്‍ന്ന് പിയാട്രിസ് തങ്കത്തെ ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…