അടിമാലി: ഇടുക്കി കുഞ്ചിത്തണ്ണിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി 16 വിദ്യാർത്ഥികൾക്ക് പരിക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഞ്ചിത്തണ്ണി പവർഹൗസ് റോഡിൽ ബ്രോഡ്വിൻ റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്.
പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് കുട്ടികളുമായി മടങ്ങുകയായിരുന്നു വാഹനം. അപകടസമയത്ത് മുപ്പതിലധികം വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് വലിയ ശബ്ദത്തോടെ ഇടിച്ച് നിൽക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റ 16 വിദ്യാർത്ഥികളെയും ആദ്യം കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗൗരവകരമാണെന്ന് കണ്ട നാല് വിദ്യാർത്ഥികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കുഞ്ചിത്തണ്ണിയിൽ നിരീക്ഷണത്തിലാണ്.
പ്രദേശത്ത് പെയ്ത നേരിയ മഴയ്ക്ക് പിന്നാലെ റോഡിലൂടെ വരികയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത തൂണിലേക്ക് ഇടിച്ചു കയറിയെങ്കിലും വലിയൊരു ദുരന്തം ഒഴിവായത് നാട്ടുകാരുടെയും പോലീസിന്റെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലമാണ്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…