Covid 19

സ്‌കൂള്‍ തുറക്കല്‍: യൂണിഫോമും ഹാജരും നിർബന്ധമാക്കില്ല; ഒരു ഷിഫ്റ്റില്‍ പരമാവധി 30 കുട്ടികള്‍, ആദ്യഘട്ടത്തില്‍ ‘ഹാപ്പിനസ് കരിക്കുലം’; അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന്

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യ മാസത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശം നൽകി സർക്കാർ. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കുന്നതിന്റെ അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി മന്ത്രി ശിവൻകുട്ടി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. തുടക്കത്തിൽ നേരിട്ട് പഠനക്ലാസുകളുണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്.

സ്കൂളിൽ ഒരു ഷിഫ്റ്റില്‍ 25 ശതമാനം വിദ്യാര്‍ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരിക്കണം ക്ലാസുകള്‍. അതായത് ഒരു ക്ലാസില്‍ 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നും. അങ്ങനെ വരുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക എന്നും. ഇപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരിക്കും ക്ലാസ് ഉണ്ടാകുക എന്ന് ചർച്ചയിൽ തീരുമാനം ആയി .

ആദ്യഘട്ടത്തില്‍ നേരിട്ട് പഠനക്ലാസുകളിലേക്ക് കടക്കില്ല. പകരം, ഹാപ്പിനസ് കരിക്കുലം ആയിരിക്കണമെന്നും അധ്യാപക സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചു. പ്രൈമറി ക്ലാസുകൾക്ക് ബ്രിഡ്ജ് ക്ലാസ് നടത്തുമെന്നും സ്‌കൂൾ തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്യുമെന്നും യോഗത്തിൽ തീരുമാനമായി.

മാത്രമല്ല സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ധനസഹായം നല്‍കണമെന്ന് അധ്യപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങള്‍ പിടിഎകളുടെ പങ്കാളിത്തത്തോടെ നിറവേറ്റണമെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നും യോഗത്തിൽ വ്യക്തമാക്കി.

അതേസമയം സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച വിശദമായ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും. മറ്റ് അദ്ധ്യാപക സംഘടനകളുമായും മന്ത്രി ചർച്ച നടത്തും. കൂടാതെ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒരുവർഷത്തേയ്‌ക്ക് ഒഴുവാക്കുന്നതടക്കമുള്ള ഇളവുകളാണ് പ്രഖ്യാപിച്ചത്.

admin

Recent Posts

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

22 mins ago

അന്നത്തെ 24 കാരി ഇന്ന് ദില്ലി സർക്കാരിലെ ഒരു സ്ഥാപനത്തിന്റെ മേധാവി ?

ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP

26 mins ago

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

1 hour ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

2 hours ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

2 hours ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

2 hours ago