Wednesday, December 31, 2025

ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; നവംബര്‍ മുതൽ ക്ലാസുകള്‍ തുടങ്ങും

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തത്. സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ യോ​ഗത്തിൽ നിർദേശം നൽകി. ആരോ​ഗ്യ വിദ​ഗ്ധരും സ്കൂളുകൾ തുറക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാര്‍​ഗ നിര്‍ദ്ദേശം പുറത്തിറക്കുന്നതും സംബന്ധിച്ച്‌ തീരുമാനം ഉടന്‍ എടുക്കും. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദ​ഗ്ധ സമിതിയും, വിദ്യഭ്യാസ വകുപ്പിന്റെ പ്രൊജക്ട് പഠനവുമെല്ലാം നടന്നിരുന്നു. സാങ്കേതിക സമിതി സ്കൂളുകൾ തുറക്കാണമെന്ന റിപ്പോർട്ടാണ് നൽകിയത്. ആദ്യ ഘട്ടത്തിൽ പത്താം ക്ലാസം, ഹയർസെക്കൻഡറി എന്നീ ക്ലാസുകളാകും തുറക്കുക.

അതേസമയം സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ഇന്നലെ ഉത്തരവ് നൽകിയിരുന്നു. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. ബിരുദതലത്തില്‍ ഒരു ദിവസം പകുതി കുട്ടികള്‍ക്കായിരിക്കും പ്രവേശനം, പി ജി ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസിലെത്താം. . അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസ്.

Related Articles

Latest Articles