Friday, May 3, 2024
spot_img

ഒരിടവേളയ്ക്ക് ശേഷം വിദ്യാർത്ഥികൾ വിദ്യാലയത്തിലേക്ക്; ദില്ലിയില്‍ സ്കൂളുകള്‍ നാളെ മുതല്‍ തുറക്കും

ദില്ലി: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കാനൊരുങ്ങി ദില്ലി. നിലവില്‍ പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) വ്യകത്മാക്കി കഴിഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നാളെ മുതല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് ഡി.ഡി.എം.എ പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നത്.

അതേസമയം ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, ഒ​ഡി​ഷ​, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സ്കൂള്‍ തുറക്കാനുള്ള തീരുമാനത്തിലാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles