General

തൊടുപുഴ സ്വകാര്യ ബസ്സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്;എത് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിഞ്ഞില്ല

തൊടുപുഴ:തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.സംഘർഷത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും യൂണിഫോമിൽ അല്ലാത്തതിനാൽ എത് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാന്‍റിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് സംഘർഷം നടന്നത്. ഇവിടെ പലപ്പോഴും വിദ്യാര്‍ത്ഥികകള്‍ തമ്മിലടിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അടിയുണ്ടാക്കുന്നവരെ വ്യാപാരികൾ തന്നെ പോലീസിന് പിടിച്ച് നൽകാറുണ്ട്. എന്നാല്‍ പരാതിയില്ലാത്തതിനാൽ പോലീസ് എടുക്കാറില്ല. ഇത്തവണയും പോലീസ് കേസെടുത്തിട്ടില്ല. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ബസ്റ്റാന്‍‌റില്‍ നടന്നതെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago