Sunday, December 21, 2025

കൊല്ലത്ത് സ്‌കൂൾ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു ; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

കൊല്ലം : ഏരൂരിൽ സ്‌കൂൾ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. ഒരു കുട്ടിയ്‌ക്ക് തലയ്‌ക്ക് മുറിവേറ്റിട്ടുണ്ട് മറ്റ് ആർക്കും സാരമായ പരിക്കില്ല.അയിലറ ഗവ. യു.പി സ്‌കൂളിലെ വാഹനമാണ് മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ വാഹനം പെട്ടെന്ന് ഓഫായി പോകുകയായിരുന്നു. തുടർന്ന് പുറകോട്ട് പോയ വാഹനം മുന്നോട്ട് എടുക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഉടനെ നാട്ടുകാർ എത്തി വാഹനത്തിൽ നിന്നും കുട്ടികളെ പുറത്തെടുത്തു .അഞ്ച് , ആറ് , ഏഴ് ക്ലാസുകളിൽ പഠിക്കുന്ന 15 ഓളം വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ആറ് പേർക്ക് മാത്രമാണ് പരിക്കേറ്റത്. വൻദുരന്തമാണ് ഒഴിവായത്.

Related Articles

Latest Articles