school-re-opening
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ ‘തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുകയാണ്.
കേരളത്തിലെ പതിനായിരത്തോളം സ്‌കൂളുകളെ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളുടെ രചനാമത്സരങ്ങളും ചിത്ര കാർട്ടൂൺ മത്സരങ്ങളും ഉൾപ്പെടുത്തിയതിന്റെയും എല്ലാ സ്‌കൂളുകളുടെയും ഡിജിറ്റൽ മാഗസിനുകൾ അപ്ലോഡ് ചെയ്തതിന്റെയും കൊവിഡ് കാലത്ത് ‘അക്ഷരവൃക്ഷം’ എന്ന പേരിൽ 56399 കുട്ടികളുടെ സൃഷ്ടികൾ ലഭ്യമാക്കിയതിന്റെയും മാതൃകയിൽ ഈ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കും.
വിദ്യാലയങ്ങൾ തുറക്കുന്ന ആദ്യദിനങ്ങളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്‌കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയവയാണ് ഫോട്ടോ ഡോക്യുമെന്റേഷൻ ചെയ്യുന്നത്. മികച്ച ചിത്രങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 25000, 20000, 10000 രൂപയും ജില്ലാതലത്തിൽ 5000, 3000, 2000 രൂപയും യഥാക്രമം സമ്മാനമായി നൽകുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു. സർക്കുലർ കൈറ്റിന്റെ വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാണ്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…