Friday, May 3, 2024
spot_img

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും;സ്കൂളുകളിലേക്കെത്തുക 42 ലക്ഷത്തോളം വിദ്യാർത്ഥികൾ, 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം

തിരുവനന്തപുരം: 2 മാസത്തെ മധ്യവേനലവധിക്ക് ശേഷം സംസഥാനത്തെ സ്കൂളുകൾ നാളെ തുറക്കും.42 ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്കെത്തുക.പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ നാളെ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ഈ അദ്ധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനായിരുന്നു സർക്കാർ തീരുമാനം.എന്നാൽ അദ്ധ്യാപകരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ പിന്മാറുകയും 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാൻ തീരുമാനമാവുകയും ചെയ്തു.

ഇതനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായിരിക്കും. തുടര്‍ച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങള്‍ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാര്‍ശ ചെയ്തിട്ടുള്ളത്.
വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന ക്യുഐപി യോഗമാണ് ഈ ശുപാര്‍ശ നല്‍കിയത്

Related Articles

Latest Articles