യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പിൽ ജിബിന്‍രാജ്(24), ബിബിന്‍ രാജ്(22) എന്നിവരാണ് പോലീസ് പിടിയിലായത്.
വെള്ളാനി സ്വദേശിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും കണ്ണില്‍ മണ്ണു വാരിയെറിഞ്ഞുമാണ് യുവാക്കൾ സ്‌കൂട്ടര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇവരെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്.
പ്രതികള്‍ മോഷ്ടിച്ച് വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നാലു കേസും നെടുപുഴ, കാട്ടുര്‍, ആളുര്‍ സ്റ്റേഷനുകളില്‍ ഓരോ കേസുകളും പിടിയിലായ പ്രതികള്‍ക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

