കേദാര്‍നാഥ്: ഉത്തരാഖണ്ഡിന് അഭിമാനമായിരിക്കുകയാണ് ആദിശങ്കരാചാര്യ സമാധിസ്ഥാനവും പ്രതിമയും. 2013ലെ മേഘവിസ്ഥോടനത്തിന് ശേഷം പുനരുദ്ധരിക്കപ്പെട്ട കേദാര്‍നാഥിലെ ശ്രീശങ്കരാചാര്യരുടെ സമാധിസ്ഥാനത്താണ് ഭവ്യമായ പ്രതിമ കൃഷ്ണശിലയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നിർമ്മാണ വൈദഗ്ധ്യം കൊണ്ടും മറ്റ് അനേകം പ്രത്യേകതകൾ കൊണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ആദി ശങ്കരാചാര്യരുടെ പ്രതിമ. ഈ പ്രതിമയ്‌ക്ക് പിന്നിലെ ശില്പിയെ പലരും തുടക്കം മുതൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
മൈസൂരുവിലെ അരുൺ യോഗിരാജ് എന്ന യുവാവ് ആണ് 12 അടിയിൽ കൃഷ്ണശിലയിൽ തീർത്ത ശിൽപ്പത്തിന്റെ നിർമ്മാതാവ്. ഒമ്പത് മാസത്തെ അക്ഷീണ പ്രയത്‌നത്തിലൊടുവിലാണ് അരുണിനും സംഘത്തിനും പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കാനായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധികലാകാരൻമാർ പ്രതിമയുടെ ചെറുരൂപങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചെങ്കിലും കേദാർനാഥിലെ ശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ ഭാഗ്യം ലഭിച്ചത് അരുണിനാണ്.
അരുൺ യോഗിരാജ് ഉണ്ടാക്കിയ ശങ്കരാചാര്യരുടെ 2 അടിയോളം വരുന്ന മാതൃകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയടങ്ങുന്ന സംഘം തെരഞ്ഞെടുത്തത്. മൂന്ന് വർഷത്തിനുള്ളിലാണ് അരുൺ യോഗിരാജ് പ്രതിമാ നിർമ്മാണം പൂർത്തിയാക്കിയത്.12.5 അടി ഉയരത്തിലുള്ള ധ്യാനത്തിലിരിക്കുന്ന രൂപത്തിലാണ് ശങ്കരാചാര്യ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 120 ടൺ ഭാരമുള്ള ഒറ്റക്കല്ലിലാണ് ശില്പം കൊത്തിയത്. 35 ടണ്ണാണ് പ്രതിമയുടെ ഭാരം.
എംബിഎ ബിരുധദാരിയായ അരുണിന്റെ കുടുംബം ശില്പകലയിൽ വലിയ പാരമ്പര്യം ഉള്ളവരാണ്. മൈസൂർ രാജകുടുംബത്തിന്റെ പ്രധാന ശില്പികളായിരുന്നു അരുണിന്റെ മുൻതലമുറക്കാർ.
മാത്രമല്ല ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട മിക്ക ശില്പങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണത്തിൽ പ്രവർത്തിച്ച കൈകൾ അരുണിന്റെ കുടുംബത്തിന്റേതാണ്.
കേദാർനാഥിലെ ആദിശങ്കരാചാര്യന്റെ പ്രതിമ മാത്രമല്ല അരുണിന്റെ കരവിരുതിൽ വിരിഞ്ഞത്. മഹാരാജാ ജയചാമരാജേന്ദ്ര വോഡയാറിന്റെ 14.5 അടിയിൽ തീർത്ത വെള്ള മാർബിളിലെ ശിൽപവും അരുണിന്റെ സൃഷ്ടിയാണ്. ശ്രീരാമകൃഷ്ണ പരമസംസന്റെ ശില്പം വെങ്കിടേശ്വര വിഗ്രഹം,ആജ്ഞനേയ ശില്പം തുടങ്ങിയവ അരുണിന്റെ സൃഷ്ടികളിൽ ചിലത് മാത്രം.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…