Monday, December 15, 2025

പോക്സോ കേസിൽ എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ! കൊല്ലം സ്വദേശി ഷിജു പീഡിപ്പിച്ചത് പത്തു വയസുകാരിയെ

കൊല്ലം : കൊല്ലം ചക്കുവള്ളിയിൽ പോക്സോ കേസിൽ എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചക്കുവള്ളിയിലെ മത്സ്യവ്യാപാരിയായ ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ഷിയാസ് മൻസിലിൽ (ചേഞ്ചിറക്കുഴി വടക്കതിൽ) തൊഴിൽ ഷിജു എന്ന് വിളിക്കുന്ന ഷിജു (45)വിനെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയൽവാസിയായ പ്രായപൂർത്തിയാകാത്ത കുട്ടി ഷിജുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ ശാരീരികമായി ഉപദ്രവിച്ചത്. കുട്ടി പിന്നീട് കൂട്ടുകാരോട് വിവരം പറയുകയും മാതാവ് ശിശുക്ഷേമ സമിതിയിലും വനിതാസെല്ലിലും പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോക്സോ വകുപ്പ് പ്രകാരം ശൂരനാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles