Tuesday, December 16, 2025

എല്ലാ മസ്ജിദുകളിലും തീവ്രവാദികൾ ഉണ്ട്! മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതി ആരോപണത്തിന് പിന്നിൽ എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് ഭീകരർ: തുറന്ന് പറഞ്ഞ് അബ്ദുൾ റഹ്മാൻ കല്ലായി

കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതികളെല്ലാം നിഷേധിച്ച്
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി. മദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. എല്ലാ മസ്ജിദുകളിലും തീവ്രവാദികൾ ഉണ്ടെന്നകാര്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരായ തട്ടിപ്പ് കേസിന് പിന്നിൽ തീവ്രവാദികളാണ്. എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് ഭീകരരാണ് ഇതിന് പിന്നിൽ എന്നകാര്യം വ്യക്തമാണ്. സമൂഹത്തിൽ തന്നെ താറടിച്ച് കാണിക്കുകയാണ് ഇവരുടെ ലക്ഷ്യം. സി പി എം ജില്ലാ സെക്രട്ടറി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും അബ്ദുൾ റഹ്മാൻ കല്ലായി പറഞ്ഞു.

എല്ലാ മസ്ജിദുകളിലും തീവ്രവാദികളുണ്ട്. അത് അംഗീകരിക്കുന്നു. തനിക്കെതിരായ നീക്കങ്ങൾ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles