Monday, May 6, 2024
spot_img

മനുഷ്യമനസ്സും ബുദ്ധിയും ശരീരവും ശക്തമാക്കാൻ കഴിയുന്ന സമയം: നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഘണ്ടാദേവിയെ ഇങ്ങനെ ഭജിക്കൂ…

കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ നവമി വരെയുള്ള ഒൻപതു ദിവസങ്ങളാണ് നവരാത്രി ഉത്സവമായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സും ബുദ്ധിയും ശരീരവും ശക്തമാക്കാൻ കഴിയുന്ന സമയമാണ് നവരാത്രിക്കാലം.

നവദുർഗ്ഗാ സങ്കൽപത്തിൽ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ടാദേവി. ജീവിതത്തിലെ അഭിവൃദ്ധി, മനഃശാന്തി ഇവയ്ക്കെല്ലാം വേണ്ടി നവരാത്രിയിലെ മൂന്നാം ദിവസം ചന്ദ്രഘണ്ടാദേവിയെ ആരാധിക്കാറുണ്ട്. സിംഹവാഹിനിയായ ദേവിക്ക് പത്ത് കൈകളുണ്ട്. പത്മം, ധനുഷ്, ബാണ്, കമണ്ഡലു, ഗദ, ശൂലം എന്നിങ്ങനെയുള്ള ആയുധങ്ങളുമുണ്ട്. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്രരൂപത്തിൽ ഒരു മണിയുണ്ട്. ഈ മണിയാണ് ദേവിയുടെ ഈ ഭാവത്തിനാധാരം. ഈ മണിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ദുഷ്ടശക്തികൾ പിന്തിരിയുമെന്നാണ് വിശ്വാസം.

എല്ലാ ദിവസവും വ്രതം നോക്കാൻ സാധിക്കാത്തവർ സപ്തമി, അഷ്ടമി, നവമി ദിവസങ്ങളെങ്കിലും വ്രതം നോൽക്കണം. അരി ആഹാരം ഒരു നേരം മാത്രം. മഹാകാളി, മഹാലക്ഷ്മി, സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ പൂജിക്കേണ്ടത്.

Related Articles

Latest Articles