Monday, May 20, 2024
spot_img

അഴിമതി സർക്കാരിനെതിരെ എൻഡിഎ യുടെ സെക്രട്ടേറിയേറ്റ് ഉപരോധം ! ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ നാളെ ഉദ്ഘാടനം ചെയ്യും; നദ്ദയുടെ കേരളത്തിലെ പരിപാടികൾ ആരംഭിക്കുന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തോടെ

സഹകരണ ബാങ്ക് വിവാദം, മാസപ്പടി വിവാദം, തുടങ്ങി വിവിധ വിവാദങ്ങൾ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ടുകൊണ്ട് എൻഡിഎ മുന്നണി നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം നാളെ (30/10/2023) രാവിലെ പതിനൊന്ന് മണിക്ക് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ എട്ട് മണിക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തോടെയാണ് കേരളത്തിലെ അദ്ദേഹത്തിന്റെ പരിപാടികൾ ആരംഭിക്കുന്നത്. പതിനൊന്ന് മണിക്ക് എൻഡിഎ മുന്നണി നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം തുടർന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിലും നാല് മണിക്ക് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും.

കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് എറണാകുളത്ത് ചേർന്ന കഴിഞ്ഞ ബിജെപി യോഗത്തിൽ തീരുമാനമായത്. വരുന്നമാസം ആയിരത്തിലേറെ പ്രതിഷേധങ്ങൾ പ്രാദേശിക തലത്തിൽ നടത്താനും ബിജെപി തീരുമാനിച്ചിരുന്നു

Related Articles

Latest Articles