Sunday, May 19, 2024
spot_img

അഴിമതി സർക്കാരിനെതിരെ എൻഡിഎ യുടെ സെക്രട്ടേറിയേറ്റ് ഉപരോധം 30ന് ! ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും

സഹകരണ ബാങ്ക് വിവാദം, മാസപ്പടി വിവാദം, തുടങ്ങി വിവിധ വിവാദങ്ങൾ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ടുകൊണ്ട് എൻഡിഎ മുന്നണി ഈ മാസം 30 ന് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന ബിജെപി യോഗത്തിൽ തീരുമാനമായത്. അടുത്തമാസം ആയിരത്തിലേറെ പ്രതിഷേധങ്ങൾ പ്രാദേശിക തലത്തിലും നടത്താൻ ബിജെപി തീരുമാനിച്ചു.

അതേസമയം റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ‘സര്‍ക്കാരല്ലിത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് നടന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ എം സി ദത്തൻ മാധ്യമ പ്രവർത്തകരോട് നടത്തിയ മോശം പരാമർശം വൻ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സമരത്തിനിടയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തടഞ്ഞ പൊലീസുകാരനോട് ശബ്ദിക്കരുതെന്ന് പറഞ്ഞ് കയർക്കുന്നത് കണ്ട് പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകനോട് വളരെ മോശമായാണ് ദത്തൻ പ്രതികരിച്ചത്. ‘വേറെ പണിയൊന്നും ഇല്ലേ, പോയി തെണ്ടിക്കൂടേ’ എന്നായിരുന്നു ദത്തന്റെ ചോദ്യം. ഏതു തൊഴിലിനും അന്തസ് ഉണ്ടെന്ന സാമാന്യ ബോധം പോലും ഇല്ലാതെയായിരുന്നു പ്രതികരണം.

സമരം നടക്കുന്നതിനിടയിൽ എം സി ദത്തനെ പോലീസ് ബാരിക്കേഡിന് അപ്പുറം തടഞ്ഞു നിർത്തിയിരിക്കുന്നത് കണ്ട മാദ്ധ്യമ പ്രവർത്തകരാണ് ഇത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ ആണെന്നും കടത്തി വിടാനും പോലീസിനോട് പറഞ്ഞത്. ആളറിയാതെ തടഞ്ഞതിൽ വിശദീകരിക്കാനെത്തിയ പോലീസുകാരനോട് ശബ്ദിക്കരുത് എന്ന് ആജ്ഞാപിച്ച് ദത്തൻ കയർക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മാദ്ധ്യമ പ്രവർത്തകൻ അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞത്

Related Articles

Latest Articles