Tuesday, December 16, 2025

ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന; പുൽവാമയിൽ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ

ജമ്മു: ജമ്മു കശ്മീരില്‍ (Jammu and Kashmir) രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി സുരക്ഷാ സേന. പുൽവാമ ജില്ലയില്‍ പോലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്താൻ ഇവർ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.

ഉമര്‍ റംസാന്‍, ജാവിദ് ആഹ് മാല എന്നിവരാണ് പിടിയിലായത്. അവന്തിപോറ, ട്രാല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. കശ്മീരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നും കണ്ടെത്തി. നേരത്തെ പുല്‍വാമയില്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിവെപ്പ് നടന്നിരുന്നു.

Related Articles

Latest Articles