Sunday, September 27, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ ഭീഷണി: റിപ്പബ്ലിക്ക് ദിനത്തില്‍ ഭീകരാക്രമണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് പ്രമുഖര്‍ക്കും സുരക്ഷ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെയും മറ്റ് പ്രമുഖരുടെയും ജീവന് ഭീഷണിയാകുന്ന ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഒമ്പത് പേജുള്ള ഇന്റലിജന്‍സ് ഇന്‍പുട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുടുക്കാൻ എത്തുന്ന മോദിക്കും മറ്റ് പ്രമുഖര്‍ക്കും ഭീഷണിയുണ്ടെന്ന് പ്രമുഖ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

പാകിസ്ഥാന്‍ / അഫ്ഗാനിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള ഗ്രൂപ്പുകളില്‍ നിന്നാണ് ഭീഷണി ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതോടെ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ മുഖ്യാതിഥികളായി റിപ്പബ്ലിക് ദിനത്തില്‍ ക്ഷണിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിൽ ആശങ്ക സൃഷ്ടിക്കും.

അതേസമയം പാകിസ്ഥാന്‍ / അഫ്ഗാനിസ്ഥാന്‍ മേഖലയിലെ ഗ്രൂപ്പുകള്‍ ഉന്നതരായ പ്രമുഖരെ ലക്ഷ്യമിട്ട് പൊതുയോഗങ്ങള്‍, നിര്‍ണായക സ്ഥാപനങ്ങള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് അട്ടിമറി ശ്രമങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.

മാത്രമല്ല ഡ്രോണ്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലഷ്‌കര്‍ – ഇ – തൊയ്ബ, ദി റെസിസ്റ്റന്‍സ് ഫോഴ്‌സ് , ജെയ്‌ഷെ മുഹമ്മദ്, ഹര്‍കത്ത് ഉള്‍ മുജാഹിദ്ദീന്‍ , ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles