Kerala

ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു:കടുത്ത വിമർശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം : ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാൻ ബുദ്ധിജീവികളാണെന്ന് സ്വയം കരുതുന്ന ചിലർ ചാടിയറിങ്ങിയത് ദൗർഭാഗ്യകരമാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. “ഞാനൊരു ഹിന്ദുവാണ്” എന്ന് ഉറക്കെപ്പറയുന്നതിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഢാലോചന നടക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.തിരുവന്തപുരത്ത് നടന്ന നോർത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.

കോൺക്ലേവിനെതിരെ രംഗത്ത് വന്ന സച്ചിദാനന്ദൻ, അശോകൻ ചെരുവിൽ, പ്രഭാവർമ തുടങ്ങിയ പ്രമുഖരെ മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സനാതന ധർമമെന്ന വാക്കുകേൾക്കുമ്പോൾ ഹാലിളകുന്നവർ ഈ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന മത തീ വ്രവാദികളുടെ അച്ചാരം വാങ്ങുന്നവരാണ്. ജനിച്ചു, പഠിച്ച് വളർന്ന മതവിശ്വാസത്തെ വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും ഇക്കൂട്ടർ തയാറാകണമെന്ന് മന്ത്രി പറഞ്ഞു.

“ഹിന്ദുധർമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണകൾ പേറുന്നവരാണ് ഇടത് ലൈനിലുള്ള പാശ്ചാത്യമാധ്യമങ്ങൾ. അത്തരം ചിലയാളുകളുടെ മനോവൈകല്യത്തിൽ നിന്ന് പിറവിയെടുക്കുന്ന ചില ടെലിവിഷൻ പരിപാടികൾ ഇന്നും നമ്മുടെ നാട്ടിൽ കലാപമുണ്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭാരതം ഒരിക്കലും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നുകയറുകയോ അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കി അവരുടെ -പ്രകൃതിസമ്പത്ത് കയ്യടക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി ഓർമിപ്പിച്ചു . സ്വാതന്ത്ര്യത്തിനും മുന്നേ സകല മതവിഭാഗങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യം പേറുന്നവരാണ് സനാതനധർമികളായ ഇവിടുത്തെ രാജാക്കൻമാരും ഭരണാധികാരികളും. അതേ മാതൃകയിലാണ് അയൽരാജ്യങ്ങളിൽ പീഢനം അനുഭവിക്കുന്ന ജനതയ്ക്കായി മോദി സർക്കാർ വാതിൽ തുറന്നിടുന്നത്.” അദ്ദേഹം വ്യക്തമാക്കി

സനാതനധർമ വിശ്വാസികളായ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago