Wednesday, October 7, 2026

ദേശീയ സീനിയര്‍ വനിതാ ഹോക്കി; എ ഡിവിഷന്‍ ടീം ഗോള്‍ സ്‌കോറിംഗില്‍ മഹാരാഷ്ട്ര മുന്നിൽ

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ടീം ഗോള്‍ സ്‌കോറിംഗില്‍ മഹാരാഷ്ട്ര മുന്നിൽ. 3 മത്സരങ്ങളില്‍ നിന്നും 18 ഗോളുകള്‍ നേടിയാണ് മഹാരാഷ്ട്ര ടീം ഗോള്‍ സ്‌കോറിംഗില്‍ മുന്നിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രം കുറവില്‍ 17 ഗോളുകളുമായി ഹരിയാന ടീംഗോള്‍ സ്‌കോറിംഗില്‍ രണ്ടാമതുണ്ട്. ആകെ 11 ഗോളുകളുമായി ഹോക്കി മധ്യപ്രദേശും ഒഡീഷയും മൂന്നാം സ്ഥാനത്തുണ്ട്. ടീം ഗോള്‍ സ്‌കോറിംഗില്‍ പതിനഞ്ചാം സ്ഥാനത്താണ് കേരളം.

വ്യക്തിഗത ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഹോക്കി മധ്യപ്രദേശിന്റെ കരിഷ്മ സിങ്ങാണ്. ഈ 21 കാരി ഇതിനകം നേടിയത് അഞ്ചുഗോളുകളാണ്.മൂന്ന് ഫീല്‍ഡ് ഗോളുകളും രണ്ട് പെനാല്‍ട്ടി കോര്‍ണര്‍ ഗോളുകളും കരിഷ്മയുടെ ഗോള്‍നേട്ടത്തില്‍ ഉള്‍പ്പെടുന്നു.നാല് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളുമായി മഹാരാഷ്ട്രയുടെ റീത്തയാണ് തൊട്ടുപിന്നിലുള്ളത്.മഹാരാഷ്ട്രയുടെ തന്നെ റുതുജ പിസാലിനും നാല് മത്സരങ്ങളില്‍ നിന്നും നാലുഗോളുകളുണ്ട്.ഹരിയാനയുടെ അന്നു,ദീപിക, ഹോക്കി മധ്യപ്രദേശിന്റെ നരേന്ദര്‍ കൗര്‍,മഹാരാഷ്ട്രയുടെ ഭാവന ഖാഡെ,ഒഡീഷയുടെ ദീപ്തി ലാക്ര,ഹരിയാനയുടെ ദേവിക സെന്‍,സി ആര്‍ പി എഫിന്റെ പൂജ യാദവ് എന്നിവര്‍ മൂന്ന് ഗോളുകള്‍ വീതം നേടി ഗോള്‍ നേട്ടക്കാരികളുടെ പട്ടികയില്‍ ഉണ്ട്.

Related Articles

Latest Articles