Wednesday, December 17, 2025

സീനിയർ താരങ്ങൾക്ക് വിശ്രമം, ക്യാപ്റ്റൻ പാണ്ഡ്യയുടെ കീഴിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി20 യിൽ , ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

റാഞ്ചി : ഏകദിന പരമ്പര തൂത്തു വാരിയ ശേഷം ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 യ്ക്കായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും.റാഞ്ചിയിൽ രാത്രി ഏഴു മണിക്കാണു മത്സരം. സീനിയർ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും പരമ്പരയിൽ ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയാണു ഇന്ത്യയെ നയിക്കുന്നത്. സൂര്യകുമാർ യാദവാണു വൈസ് ക്യാപ്റ്റൻ റോളിൽ . കിട്ടിയ അവസാന റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ന്യൂസിലാൻഡ് ബാറ്റ് ചെയ്യുകയാണ്.

ഇഷാൻ കിഷന്‍, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവരുടെ പ്രകടനം ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് നിർണായകമാകും. ഇതിനിടെ ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്‍ക്‌വാദ് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയാണ്. റാഞ്ചിയിലെ പിച്ച് ബാറ്റർമാരെ പിന്തുണയ്ക്കുന്നതാണ്.

Related Articles

Latest Articles