Saturday, January 3, 2026

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കണം: സെൻകുമാർ

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയം വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കാൻ ആഹ്വാനവുമായി മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ. മുസ്‌ലീം ജമാ അത്ത് മോദിയുടെ സത്യപ്രതിജ്ഞാ ദിവസം കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സെൻകുമാറിന്റെ നീക്കം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻകുമാർ ഇക്കാര്യം അറിയിച്ചത്.

അന്നേദിവസം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും വേണം. അന്നേദിവസം കരിദിനം ആചരിക്കുന്ന ദേശദ്രോഹ ശക്തികളെ കരുതിയിരിക്കണം. ലോകവും ഭാരതവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരും അതിൽ പങ്കുചേരണം-സെൻകുമാർ വ്യക്തമാക്കി.

സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/drtpsenkumarofficial/photos/a.249893649221043/294512094759198/?type=3

Related Articles

Latest Articles