Wednesday, December 24, 2025

എക്‌സിറ്റ് പോള്‍ ഹാങ്ങോവറിൽ ഓഹരിവിപണി; സെന്‍സെക്‌സ് 82 പോയന്‍റ് ഉയരത്തില്‍

മുംബൈ: നരേന്ദ്ര മോദിക്ക് ഭരണതുടർച്ച പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലത്തിനുപിന്നാലെ ഉയര്‍ന്ന ഓഹരി വിപണി ഇന്നും നേട്ടത്തില്‍ തന്നെ വ്യാപാരം തുടരുന്നു. വ്യാപാരം ആരംഭിച്ച് ഉടനടി സെന്‍സെക്‌സ് 82 പോയന്‍റ് നേട്ടത്തില്‍ 39,044ലും നിഫ്റ്റി 14പോയന്‍റ് നേട്ടത്തില്‍ 11,723ലും എത്തി.

ബിഎസ്ഇയിലെ 690 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 778 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ജെറ്റ് എയര്‍വേയ്‌സ്, നവഭാരത് വെഞ്ചുവേഴ്സ് , കെ ഇ ഐ ഇന്‍ഡസ്ട്രീസ്, ജസ്റ്റ് ഡയല്‍, റിലയന്‍സ് നിപ്‌ലൈഫ്, എഎംഎല്‍, ബിപിസിഎല്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, സിപ്ല, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related Articles

Latest Articles