ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി. വകുപ്പില്ലാ മന്ത്രിയായി സെന്തിലിനെ നിലനിർത്തിയുള്ള സർക്കാർ സ്പെഷ്യൽ ഉത്തരവ് റദ്ദാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജുഡീഷ്യൽ കസ്റ്റഡിലുള്ളയാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്ന വാദമുന്നയിക്കുന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അതേസമയം, സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു. വിദേശത്തായതിനാൽ ഹാജരാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. അഭിഭാഷകൻ മുഖേനെയാണ് ഹാജരാകാൻ സാധിയ്ക്കില്ലെന്ന് അശോക് കുമാർ അറിയിച്ചത്. അശോക് കുമാറിനോട് ഇ.ഡിയും ആദായനികുതി വകുപ്പും ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു.
അതേസമയം, സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. സെന്തിൽ ബാലാജിയുടെ ആരോഗ്യനില കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ ഇ.ഡി ആരംഭിക്കാത്തത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി ഇക്കാര്യം വ്യക്തമാക്കി. അതേസമയം, കാവേരി ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയുടെ ബൈപ്പാസ് ശസ്ത്രക്രിയ നാളെ തന്നെ നടക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. എ സുബ്രഹ്മണ്യം അറിയിച്ചു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…