Tuesday, May 14, 2024
spot_img

അജ്മീർ മോഡൽ ലൈംഗിക ചൂഷണക്കേസ്; സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥിനികൾക്കെതിരെ ഗുരുതര ആരോപണം, പെൺകുട്ടികൾ കുറ്റസമ്മതം നടത്തിയതായി പോലീസ്,

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചിമുറിയിൽ ക്യാമറ വച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥിനികൾക്കെതിരെ ഗുരുതര ആരോപണം. കർണാടകയിലെ നേത്രജ്യോതി കോളേജിലെ വിദ്യാർത്ഥിനികളെയാണ് സസ്പെൻഡ് ചെയ്തത്. കോളേജിലെ ഒപ്‌റ്റോമെട്രി വിദ്യാർത്ഥികളായ അലിമത്തുൽ ഷൈഫ, ഷബാനാസ്, ആലിയ എന്നിവർക്കെതിരെയാണ് കോളേജ് അധികൃതർ നടപടിയെടുത്തത്. കോളേജ് നിയമപ്രകാരം കാമ്പസിൽ മൊബൈൽ ഫോൺ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് കോളേജിൽ ഫോൺ കൊണ്ടുവന്ന് സഹപാഠിയുടെ സമ്മതമില്ലാതെ ശുചിമുറിയിൽ വെച്ച് വീഡിയോ പകർത്തിയതിനാണ് വിദ്യാർഥികൾക്കെതിരെ നടപടി.

സഹപാഠിയുടെ ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ വിദ്യാർത്ഥികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വീഡിയോ അബദ്ധത്തിൽ ചിത്രീകരിച്ചതാണെന്നാണ് ഇവരുടെ വാദം. റിക്കാർഡിംഗിനെക്കുറിച്ച് അറിഞ്ഞപ്പോൾ, ഇരയായ പെൺകുട്ടി തന്റെ സുഹൃത്തുക്കളോട് തുറന്നുപറഞ്ഞു, അവർ ഉടൻ തന്നെ കോളേജ് അധികൃതരെ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് കോളേജ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയും കുറ്റക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവർ പോലീസിൽ പരാതി നൽകുകയും വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

Related Articles

Latest Articles