Minister and officials visit the incident site
തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ ഗുരുതരമായ വിള്ളല്‍ കണ്ടെത്തി. സര്‍വീസ് റോഡില്‍ നിര്‍മിച്ച കല്‍ക്കെട്ടിലെ അപാകതയാണ് വിള്ളലിനു കാരണം. സംഭവമറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി ദേശീയപാത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിച്ചു. കല്‍ക്കെട്ട് നിര്‍മിച്ചതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയ മന്ത്രി, ദേശീയപാത പ്രൊജക്ട് ഡയറക്ടറോട് 24 മണിക്കൂറിനകം സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചു.
കല്‍ക്കെട്ടിന്‍റെ പുനര്‍നിര്‍മാണം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ഹരിത വി.കുമാറിനെ മന്ത്രി ചുമതലപ്പെടുത്തി. കുതിരാന്‍ ദേശീയപാതയോട് ചേര്‍ന്ന് സര്‍വീസ് റോഡില്‍ കല്‍ക്കെട്ട് നിര്‍മിച്ചിരുന്നു. കനത്ത മഴയില്‍ ഇത് ഭാഗികമായി തകര്‍ന്നു. തുടർന്നാണ് ദേശീയപാത റോഡില്‍ വിള്ളൽ രൂപപ്പെട്ടത്. നിലവില്‍ ദേശീയപാതയുടെ ഒരുഭാഗത്ത് ഗതാഗതം താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ കല്‍ക്കെട്ട് പൂര്‍ണമായും തകരും. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…